സന്ധ്യാനാമം

സന്ധ്യാനാമം രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം =============================================== ശിവധ്യാന വന്ദനശ്ലോകം - 2 വന്ദേ ശംഭുമുമാപതിം സുരഗുരും വന്ദേ ജഗത്‌കാരണം വന്ദേ പന്നഗഭൂഷണം മൃഗധരം വന്ദേ പശൂനാംപതിം വന്ദേ സൂര്യശശാങ്ക വഹ്നിനയനം വന്ദേ മുകുന്ദപ്രിയം വന്ദേ ഭക്തജനാശ്രയഞ്ച വരദം വന്ദേശിവംശങ്കരം അര്‍ത്ഥം 1) വന്ദേ ശംഭും ഉമാപതിം - പാര്‍വതീദേവിയുടെ (ശക്തിയുടെ,) പതിയായ ശംഭുവിനെ (മഹാദേവനെ) വന്ദിക്കുന്നു. (``ശം ദദാതി ഇതി ശംഭു", ശം = ആനന്ദം/ശാന്തി. ഭക്തര്‍ക്ക്‌ ആനന്ദവും ശാന്തിയും നല്‍കുന്നവന്‍) 2) സുരഗുരും (വന്ദേ) - ദേവന്‍മാരുടെ ഗുരുവായിരിക്കുന്നവനെ (ഗുരുപരമ്പരയിലെ ആദ്യഗുരുവായ സദാശിവനെ) വന്ദിക്കുന്നു. 3) വന്ദേ ജഗത്‌കാരണം - ജഗത്തിന്‌ കാരണമായിരിക്കുന്നവനെ/ ബ്രഹ്മസ്വരൂപമായിരിക്കുന്നവനെ വന്ദിക്കുന്നു. 4, വന്ദേ പന്നഗഭൂഷണം - സർപ്പങ്ങളെ ആഭരണങ്ങളായി അണിഞ്ഞിരിക്കുന്നവനെ വന്ദിക്കുന്നു. 5) മൃഗധരം (വന്ദേ) - മാനിനെ കൈയ്യില്‍ ധരിച്ചിരിക്കുന്നവനെ വന്ദിക്കുന്നു. 6) വന്ദേ പശൂനാം പതിം - പശുക്കള്‍ക്ക്‌ പതിയായിട്ടുള്ളവനെ/ജിവന്മാരുടെ നാഥനായിട്ടുള്ളവനെ വന്ദിക്കുന്നു. 7) വന്ദേ സൂര്യശശാങ്കവഹ്നിനയനം - സൂര്യന്‍, ചന്ദ്രന്‍, അഗ്നി എന്നിവര്‍ നയനങ്ങള്‍ ആയി ഉള്ളവനെ വന്ദിക്കുന്നു. 8) വന്ദേ മുകുന്ദ പ്രിയം - മുകുന്ദന്‌ (നാരായണന്‌) പ്രിയനായിട്ടുള്ളവനെ വന്ദിക്കുന്നു. 9) വന്ദേ ഭക്തജനാശ്രയഞ്ചവരദം - ഭജിക്കുന്നവരുടെ അഭയസ്ഥാനവും, ഇഷ്‌ടവരപ്രാപ്‌തിക്ക്‌ ഉള്ള സ്ഥാനവുമായിരിക്കുന്നവനെ ഭജിക്കുന്നു. (വന്ദിക്കുന്നു) 10) വന്ദേ ശിവം ശങ്കരം - മംഗളത്തെയും ശാന്തിയേയും തരുന്നവനും ആയ മഹാദേവനെ വന്ദിക്കുന്നു. സാരം ശക്തിയോട്‌ ചേര്‍ന്നിരിക്കുന്നവനും, ഭക്തര്‍ക്ക്‌ ആനന്ദം പ്രദാനം ചെയ്യുന്നവനും ആദിഗുരുവും, ജഗത്‌ കാരണനും, സര്‍പ്പഭൂഷണനും കൈയ്യില്‍ മാനിനെ ധരിച്ചിരിക്കുന്നവനും സൂര്യചന്ദ്രാഗ്നികള്‍ നയനങ്ങള്‍ ആയി ഉള്ളവനും ജീവികളുടെയെല്ലാം നാഥനായുള്ളവനും, ലോകപാലകനും മുകുന്ദന്‌ പ്രിയങ്കരനും (ശങ്കരനാരായണസ്വരൂപിയും) ഭജിക്കുന്നവരുടെ അഭയസ്ഥാനവും അഭീഷ്‌ടവരസ്ഥാനവും ആയിരിക്കുന്ന പരമേശ്വരനെ ഞാന്‍ വന്ദിക്കുന്നു. ==================================

Comments